ഏകതാളം
1
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗ ഗേഹേ വിരുതിന്നായി
പറന്നീടും ഞാന്‍ മറുരൂപ മായ്
പരനേശു രാജന് സന്നിധൗ
ദൂതസംഘമാകവെ എന്നെ
എതിരേല്ക്കുവാന്
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്ര ധാരിയായ് എന്റെ
പ്രിയന്റെ മുമ്പില്‍
ഹാലേലൂയ്യാ പാടിടും ഞാന്‍
2
ഏറെ നാളായ് കാണ്മാന് ആശ യായ്
കാത്തിരുന്ന എന്റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്ന നേരം
തിരുമാ-ര്വ്വോടണഞ്ഞീടുമേ- ദൂത
3
നീതിമാന്മാരായ സിദ്ധന്മാര്
ജീവിതം വെറുത്ത വിരന്മാര്
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടീടുമേ- ദൂത
4
താതന് പേര്‍ക്കായ് സേവ ചെയ്തതാല്‍
താതനെന്നെ മാനി ക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ്- ദൂത
5
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതു ശാലേം നഗരമതില്‍
സദാ കാലം ഞാന്‍ മണവാട്ടി യായ്
പരനോടു കൂടെ വാഴുമേ- ദൂത
