ഏകതാളം
1
ഭാഗ്യനാട്ടില്‍ പോകും ഞാന്‍
എന്‍റെ ഭാഗ്യനാട്ടില്‍ പോകും ഞാന്‍
ഭാഗ്യനാട്ടില്‍ ചെന്നു ശുദ്ധരോടൊത്തു ഞാന്‍
യേശുവെ വാഴ്ത്തീടുമേ… ഭാഗ്യ
2
മായ ഇമ്പം വിടുന്നേ-എന്‍റെ
ലോകസുഖങ്ങളെല്ലാം നായകനാം
എന്‍റെ മന്നനെ ഓര്‍ത്തു ഞാന്‍
തന്‍ തിരുനാമത്തിനായ്… ഭാഗ്യ
3
സ്വര്‍ഗ്ഗഭാഗ്യമോര്‍ക്കുമ്പോള്‍ എന്‍റെ
ഉള്ളമാനന്ദിക്കുന്നെ
തുള്ളിക്കളിച്ചെന്‍റെ
സന്തോഷരാജ്യത്തില്‍
വേഗം ഞാന്‍ ചേര്‍ന്നീടുമേ … ഭാഗ്യ
4
ഓരോ ദിവസവും ഞാന്‍
എന്‍റെ പ്രിയനെ നോക്കിക്കൊണ്‍ട്
നേരായ പാതയില്‍
സേവനം ചെയ്തു തന്‍
മാര്‍വ്വോടണഞ്ഞീടുമേ.. .ഭാഗ്യ
(പി.ഡി.ജോണ്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox