നിന്നോടെന്‍ ദൈവമേ… – എന്ന രീതി
6.4.6.4.6.6.6.4 ട.ട. 581
1
നിന്‍ സന്നിധി മതി ഹാ! യേശുവേ
നിന്‍ പ്രസാദംമതി ഈ എനിക്ക്
വിന്‍ ദുഃഖങ്ങളിലും നിന്‍ സന്നിധി മതി
നിന്‍ സന്നിധി മതി- ഇന്നും എന്നും
2
ഭൂമിയിളകിലും മാ-സമുദ്രം-
കോപിക്കിലും ഭയം ഇല്ലെനിക്ക്
അന്നു നിന്‍ കൈ മതി നിന്‍ സന്നിധിമതി
നിന്‍ സന്നിധി മതി- ഇന്നും എന്നും!
3
ലോകത്തിലേകനായ് തീരുകിലും
രോഗത്താല്‍ ബാധിതന്‍ ആയീടിലും
തൃക്കണ്ണെന്മേല്‍ മതി-നിന്‍സന്നിധി മതി
നിന്‍ സന്നിധി മതി- ഇന്നും എന്നും!
4
ആയിരം ആയിരം വൈരികളാല്‍
ആവൃതനാകിലും- ഞാന്‍ ഭ്രമിക്കാ!
നീയെന്‍ പക്ഷം മതി നിന്‍ സന്നിധി മതി
നിന്‍ സന്നിധി മതി- ഇന്നും എന്നും

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox