Tune- ‘I will sing of my Redeemer’
8.7 SS. 896
1
ഞാന്‍ കര്‍ത്താവിന്നായ് പാടും
ജീവിച്ചീടും നാളെല്ലാം
ദൈവമഹത്വം കൊണ്ടാടും
കീര്‍ത്തിക്കും തന് വാല്‍സല്യം
പല്ലവി
ഹല്ലെലൂയ്യാ ദൈവത്തിനും
ഹല്ലെലൂയ്യാ പുത്രനും
ഹല്ലെലൂയ്യാ ആത്മാവിനും
ഇന്നും സര്‍വ്വകാലത്തും
2
ഭാരമുള്ളോര് മനമല്ല
ദൈവാത്മാവിന് ലക്ഷണം
സാക്ഷാല്‍ അഭിഷിക്തര്ക്കെല്ലാ-
ക്കാലത്തും സന്തോഷിക്കാം- ഹ
3
ദൈവമുഖത്തിന് മുമ്പാകെ
വീണയാലെസ്തുതിപ്പാന്
യേശുവിന് തിരുരക്തത്താലെ
എന്നെ പ്രാപ്തന്‍ ആക്കി താന്‍- ഹ
4
കേള്‍ക്ക ദൂതാരിന് ഗാനം
ബേത്ലഹേമിന് വയലില്‍
നോക്കുക പിതാവിന് ദാനം
ചേരുക സംഗീതത്തില്‍-ഹ
5
പാലും തേനും ഒഴുകീടും
നല്ലോര് രാജ്യം എന്റെതാം
ആശ്വാസങ്ങള്‍ നിഞ്ഞീടും
ക്രിസ്തന്മാര്വെന് പാര്‍പ്പിടം- ഹ
6
പാടും ഞാന്‍ സന്തോഷത്താലെ
ഉള്ളം എല്ലാം തുള്ളുമ്പോള്‍
പാടും എന്നെ അഗ്നിയാലെ
ശോധന ചെയ്തീടുമ്പോള്‍- ഹ
7
അത്തിവൃക്ഷം വാടിയാലും
മുന്തിരിയിന്‍ വള്ളിയും
ഒന്നും നല്കാതിരുന്നാലും
ഞാന്‍ കര്‍ത്താവില്‍ പുകഴും- ഹ
8
എന്‍ നിക്ഷേപം സ്വര്‍ഗ്ഗത്തിങ്കല്‍
ആകയാല്‍ ഞാന്‍ ഭാഗ്യവാന്
ലോകരുടെ ദുഃഖത്തിങ്കല്
എനിക്കുണ്ടോ ദുഃഖിപ്പാന്‍- ഹ
9
ദൈവത്തിങ്കലെ സന്തോഷം
ആശ്രിതരിന് ബലമാം
ആശയറ്റുപോയ ക്ലേശം ദൂരത്തറിയുക നാം- ഹ
(വി. നാഗല്‍)
