ഏകതാളം
യേശുവിന്‍ തിരുസഭയെ പരിശുദ്ധ ആലയമേ
വിശുദ്ധരിന്‍ വംശമതേ വിശുദ്ധ പുരോഹിതര്‍ നാം-യേശുവിന്‍
1
യേശുവിന്‍ രക്ത ക്കാല്‍ മോചിതരും
പുതിയൊരു നിയമത്തിന്‍ സേവകരും
വിശുദ്ധിയിന്‍ ആത്മാവാല്‍ നിറഞ്ഞീടുന്നോര്‍ നാം
ആത്മിക ഗൃഹമാണേ-അവര്‍ സ്വന്തജനമാണേ-യേശുവിന്‍
2
രക്ഷയിന്‍ വാതില്‍ കടന്നവരും
രക്ഷകനേശുവെക്കണ്‍ടവരും
കാല്‍വറി സ്നേഹത്തിന്‍ പാതയിലെ
ന്നെന്നും കണ്‍ടിടും പുതുജീവന്‍-യേശുവിന്‍
3
പ്രതികൂലമനവധി ഉയര്‍ന്നീടുമ്പോള്‍
അനുകൂലമായവന്‍ കൂടെ യുണ്‍ട്
അഗ്നിയില്‍ക്കൂടെയും കൂട്ടിനായ് വന്നിടും
ആത്മ സഖിയെന്നു മവന്‍ അവന്‍
തന്‍ ജീവന്‍ നല്‍കിയോന്‍- യേശുവിന്‍
(റ വ. വി. എം.മാത്യു)
