ഏകതാളം
1
തന്‍ നിത്യ സ്നേഹത്താല്‍ നാഥന്‍-
അന്തമില്ലാത്തൊരു ഭാഗ്യത്തെ
എന്നേക്കുമായ് നമുക്കു നല്കി
പല്ലവി
ഹാ! എത്ര മോദം നിന്‍ ജീവിതം
ദൈവത്തിന്‍റെ പൈതലേ
കണ്ണുനീരെല്ലാം തുട ച്ചീടും
ആ നീളിലെന്തു സന്തോഷം
2
ലോക ദുഃഖങ്ങളേറിടുമ്പോള്‍-
ആശ്വാസമേകുന്ന-തന്‍കരങ്ങള്‍
കൊണ്‍ടു നിന്നെ തലോടിടും
ദുഃഖം പ്രയാസമാകെ നീങ്ങിപോം
തന്‍ ക്രൂശിനെ നീ ധ്യാനിക്കുമ്പോള്‍ ഹാ!
3
നിന്‍ ജീവിതക്കപ്പലിതാ-ലോകമാകുന്ന വന്‍
സമുദ്രത്തില്‍
കൂടി മുമ്പോട്ടു പായുന്നു
സ്വര്‍ഗ്ഗീയ തുറമുഖത്തെത്തിടുമ്പോള്‍
നായകന്‍ നിന്നെ സ്വീകരിക്കും ഹാ!
4
ശത്രുക്കളാരുമില്ലാത്ത വീട്ടില്‍
പളുങ്കുനദി പ്രവഹിക്കും തീരത്തില്‍
ഈ ലോകത്തിന്‍റെ എല്ലാ മോഹങ്ങളും
എന്നേയ്ക്കുമായ് നീ പരിത്യജി ക്കും- ഹാ!

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox