F.J. Crosby  ‘Draw me nearer’  6.6.6.4

1
എന്നെ രക്ഷിപ്പാന്‍ ഉന്നതം വിട്ടു
മന്നില്‍ വന്ന കര്‍ത്താവേ!
നിന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നിഹകൊണ്‍ടു
വന്നതു നിന്‍ സ്നേഹമേ!
ആകര്‍ഷിക്ക എന്നെപ്രിയരക്ഷകാ
നീ മരിച്ച ക്രൂശിങ്കല്‍
ആകര്‍ഷിക്ക എന്നെപ്രിയരക്ഷകാ
നിന്‍ മുറിഞ്ഞ മാര്‍വ്വിങ്കല്‍
2
നാവുകൊണ്‍ടു ചൊല്ലാവതിന്മേല്‍ നീ
നോവെന്‍ പേര്‍ക്കായേറ്റല്ലോ
ഈ വിധം സ്നേഹം ജീവനാഥാ! ഈ
ഭൂവിലോര്‍ക്കുമില്ലഹോ!- ആ3
നിങ്കലേക്കെന്നെ ആകര്‍ഷിപ്പാനായ്
രോഗമാം നിന്‍ ദൂതനെ
നിന്‍കരത്താല്‍ നീ എങ്കല്‍ അയച്ച
നിന്‍ കൃപയ്ക്കായ് സ്തോത്രമെ- ആ
4
നിന്‍ സ്വരൂപത്തോടനുരൂപ മായ്
വരുവാന്‍ നാളില്‍ നാളില്‍
ചെരികാത്മാവിന്‍ വരങ്ങള്‍ എന്നും
നിറവായ് നീയെന്നുള്ളില്‍- ആ
5
ജീവനുള്ളതാം ദൈവവചനം
സര്‍വ്വനേരവുമെന്‍റെ
പാവനാഹാരമാവതിനെന്നും
ദിവ്യകൃപ നല്കുക- ആ
6
ഉന്നതത്തില്‍ നിന്‍സന്നിധൗ വന്നു
നിന്നെ ഞാന്‍ കാണുന്നേരം
എന്നില്‍ ഉണ്‍ടാമാനന്ദ മവര്‍ണ്ണ്യം
എന്നുമെന്നേക്കും ഭാഗ്യം- ആ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox