1
ഇന്നു നമുക്കേക ശിശു ജാതനായിതാ-ചിത്രം
ഇന്നു നമുക്കേക പുത്രന്‍ നല്കപ്പെട്ടല്ലോ!
2
ആധിപത്യം ആയവന്‍ തന്‍ തോളിലിരിക്കും നല്ല
ആലോചനക്കാരനെന്നു തന്നുടെ നാമം
3
തന്‍റെ നാമം അത്യ ത്ഭുതന്‍ എന്നുമാകു ന്നു-സര്‍വ്വ
ശക്തനായ ദൈവം നിത്യനായ പിതാവ്
4
ദാവീദിന്‍ സിംഹാസനത്തിന്മേല്‍ ഇരുന്നീടും-തന്‍റെ
രാജ്യമവസാനമില്ലെതെന്നുമിരിക്കും
5
ന്യായമോടും നീതി യോടും താന്‍ ഭരിച്ചീടും-തന്‍റെ
ആധിപത്യം വര്‍ദ്ധിച്ചീടും അന്തമില്ലാതെ
6
ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ ദൈവസുതനു നിത്യം
ഹല്ലേലൂയ്യാ യേശുരാജനല്ലേലൂയ്യാ മെന്‍
(പി.റ്റി. ഇട്ടി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox