ജാവളി-ചെമ്പട
ഖണ്ഡങ്ങള്‍
1
മുന്നംപരസുതനംബരനായകന്‍
എമ്മാനുവേലൊരു നാരിയാം മേരിതന്‍
തന്നുടെ ഓമനബാലകനായവള്‍
മടിയിലിരുന്നാനതും വിസ്മയം
2
മന്നില്‍ നരനുടെ വടിവു ധരിച്ചു
പിറന്നൊരു സുരവരനുടെ ജനനത്തെ
അംബര സുരഗണമിടയോടറിയി-
ച്ചതിമോദിച്ചാരതും വിസ്മയം
3
ആട്ടിടയര്‍ സുരര്‍ ചൊല്ലിയ വാചകം
കേട്ടുടനോടിയ ബേതലഹേം പുല്‍-
കൂട്ടിലമര്‍ന്നാ ശിശുവിനെ വന്നവര്‍
വന്ദനം ചെയ്താരതും വിസ്മയം
4
സേനകളില്‍ പരനാം യഹോവ പരി-
ശുദ്ധനെന്നും സുരര്‍ വാഴ്ത്തീടവേ വന്നു
മാനിച്ചൌസേപ്പിന്നുടെ ഹിതവും
സാധിപ്പാന്‍ നിന്നതും വിസ്മയം
5
പാര്‍സികളാകിയ ശാസ്ത്രികള്‍ വന്നൊരു
താരകമതിന്നുടെ വഴിയെ ഗണിച്ചവര്‍
പാര്‍ത്ഥിവനമ്പൊടു കാഴ്ചയെ വെച്ചവര്‍
തൃപ്പാദം കുമ്പിട്ടാര്‍ വിസ്മയം
(പി.സി.ഇട്ടിയേര)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox