ശങ്കരാഭരണം-ആദിതാളം
പല്ലവി
മാട്ടിന് തൊഴുത്തില്‍ പിറന്നിന്നാള്
മഹത്വം നിറഞ്ഞ ജഗത്തിന്നധിപന്- മാ
അനുപല്ലവി
ബേതലേം പുരത്തില്‍ സ്വന്ത-
മഠത്തെ ത്യജിച്ചിട്ടുടമ്പും ധരിച്ചു- മാ
ചരണങ്ങള്‍
1
സ്വന്തമഹത്വം വെടി ഞ്ഞി ട്ട്-ക്ഷയിച്ച
നരര്ക്കപ്പടച്ചപരന്തന്
ചങ്കിന്നുരുക്കപ്പെരുക്കത്തെ-മരുക്കപ്പടത്താല്
ധരിപ്പിപ്പതിനു
ഹന്ത! പരം വിട്ടിറങ്ങിവന്ന-വതരിച്ചു നല്
അതിശയം! പര-
ന്നുന്നതങ്ങളില് മഹത്വവും-നിരപ്പും ജഗത്തില്‍
മഹത്വം പരന്നു
തിണ്ണം മാ-നവര്‍ക്കു ബന്ധംഭവിപ്പിച്ചിഹത്തില്-പരന്നും നടുക്ക-
പൊണ്ണന് പേയുരഗദന്തം സമസ്തം
ഇടിച്ചിങ്ങര്ത്തിപ്പൊ ടിപ്പാന്‍- മാ
2
ആട്ടിന്‍ കാവലിട്ടിരുന്നീരുന്നിടത്തിലിടയര്
ക്കുദിച്ച വെളിച്ചം
കണ്ടുനിന്നവര്‍ ഭയന്നപ്പോള്‍ തെളിഞ്ഞമ്മഹത്വ
സുരര്‍ സമ്മോദിച്ചു
ചൊന്ന ഗീതത്തിന്പ്പൊരുളെന്നെ-ന്നെളുപ്പം
തിരിഞ്ഞപ്പുരത്തില്
കടന്നിട്ടുണ്ണിയേ നമിച്ചവര്‍ തന്മേല്-പുതെച്ചുള്ള
വസ്ത്രപ്പഴക്കത്തെ
കണ്ടു ചിന്തിച്ചാര്-സുരന്റെ ചൊല്ലും-കുറിയും
പെരുത്തു വിചിത്രം
ക്രിസ്തുവേന്തന്ദാവീദിന്റെ
ജന്മമിടത്തിലുദിച്ചെന്നുറച്ചുഘോഷിച്ചാര്-മാ
3
പുല്ലതില് കിടന്നുറങ്ങിയെമ്മനുവേല്
തൊഴുത്തില്തനിക്കുള്ളജങ്ങള്
ഉള്ളം മതിച്ചു പിഴച്ചിട്ട്-അലിഞ്ഞും വലഞ്ഞും
ഉഴലുന്നേരത്തില്
നല്ല ഇടയന് കനിഞ്ഞിട്ട്-അധത്താലിരുട്ടിച്ചിരിക്കും ജഗത്തില്‍
നല്ല മനസ്സോടുദിച്ചിതാ-തൊഴുത്തില്‍
തനിക്കുള്ളജത്തെ വരുത്തി-
ട്ടല്ലലുംഹനിച്ചിട്ടിഷ്ടം-പെരുത്ത കുലത്തെപ്പു
രത്തിലിരുത്താന്
ഹല്ലെലൂ-തനിക്കുനിത്യം പുകഴ്ച മഹത്വം സമസ്തം ഇരിക്കും-മാ
(പി. സി.ഇട്ടിയേര)
