അളവില്ലാദാനങ്ങള്‍ നല്‍കുന്നോനെ
അടിയങ്ങള്‍ തൃപ്പാദേ വന്നീടുന്നു
അരുളണമേ അനുഗ്രഹങ്ങള്‍
ആശ്വാസദായകനെ അളവില്ല
1
വിശ്വസ്തരായി ഞങ്ങള്‍
സുവിശേഷഘോഷണത്തില്‍
ശക്തിയോടെന്നും നിന്നിടുവാന്‍
നിന്‍ കൃപ നല്‍കേണമേ- അളവില്ല
2
അകുത്യങ്ങള്‍ എറിടുമ്പോള്‍
നീതിയിന്‍ ദീപങ്ങളായ്
ശുദ്ധരായെന്നും നിന്നിടുവാന്‍
നിന്‍ കൃപ നല്‍കേണമേ- അളവില്ല
3
ആത്മാവില്‍ ജ്വലിച്ചു ഞങ്ങള്‍
ഉതസാഹമുള്ളവരായ
നിര്‍വ്യാജ സ്നേഹം കാത്തിടുവാന്‍
നിന്‍ കുപ നല്‍കേണമേ- അളവില്ല
( A. Pappachen)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox