എന്‍ മനമെ ദിനം വാഴ്ത്തുക നീ
എന്‍റെ സര്‍വ്വാന്തരംഗവുമേ-യഹോവയെ
എന്‍ മനമെ ദിനം വാഴ്ത്തുക നീ
1
തന്നുപകാരങ്ങള്‍ ഓര്‍ത്തു നിരന്തരം
നന്ദിയാല്‍ പ്രിയനെ വാഴ്ത്തിപുകഴ്ത്തിടാം
നിന്നകൃത്യങ്ങള്‍ മോചിച്ചിടുന്നു
നിന്നുടെ രോഗങ്ങള്‍ സൗഖ്യമാക്കുന്നു
നിന്‍ ജീവന്‍ അവന്‍ വീണ്‍ടെടുത്തിടുന്നു-
2
നിന്നുടെ യൗവ്വനം കഴുകന്‍പോല്‍ പുതുക്കി
നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തരുന്നു
പീഡിതര്‍ക്കായ് നീതി, ന്യായം നടത്തി
തന്‍ ദയ നമ്മെ അണണിയികികുന്നോന്‍
കൃപയും കരുണയും നിറഞ്ഞവന്‍ താന്‍-
3
നമ്മുടെ പാപങ്ങള്‍ക്കൊത്ത വിധം പരന്‍
പകരം നമ്മോടു പ്രവര്‍ത്തിക്കുന്നില്ല
വാനം ഭൂമിക്കുമേല്‍ ഉന്നതം പോലെ
തന്‍ ദയ ഭക്തര്‍ മേല്‍ ഉന്നതം തന്നെ
നാം വെറും പൊടി അവനോര്‍ത്തിടുന്നു
4
സ്വര്‍ഗ്ഗസിംഹാസനെ നിത്യമായ് വാഴുന്ന
സ്തുത്യനാം യാഹിനെ വാഴ്ത്തി വണങ്ങിടാം
തന്‍ വചനത്തിന്‍റെ ശബ്ദം ശ്രവിച്ച്
തന്‍ഹിതം ചെയ്യുന്ന ശുശ്രൂഷക്കാരായ്
വാഴ്ത്തുവീന്‍ യഹോവയിന്‍ വന്‍ നാമത്തെ
