“O Lord Mt God” Stuart K Hine
എന്‍ കര്‍ത്താവേ നിന്‍ കരങ്ങള്‍ നിര്‍മ്മിച്ച
ലോകമെല്ലാം എന്‍ കണ്‍കള്‍ കാണ്‍കയില്‍
ഇടി, മിന്നല്‍, താരഗണങ്ങള്‍ കണ്‍ടാല്‍
എന്‍ ദൈവമേ, നീ എത്ര ഉന്നതന്‍
പാടും എന്നും എന്നുള്ളം ദൈവമേ
തുല്യമില്ലാ ഉന്നതന്‍ നീ (2)
കാട്ടിലൂടെ ഞാനലഞ്ഞു തിരിഞ്ഞു
പക്ഷികളിന്‍ മൃദുസ്വരം കേട്ടു
വാഹിനികള്‍ ഒഴുകും ശബ്ദം കേട്ടു
തെന്നലില്‍ ഞാന്‍ നിന് ശക്തി കാണ്‍കയില്‍ – പാടും
തന്‍ സൂനുവേ ആദരിയാതെ ദൈവം
ശാപമാക്കിയെ ദൈവപുത്രനെ
വന്‍ ക്രൂശില്‍ തന്‍ പുണ്യാഹ രക്തം ചിന്തി
എന്‍ മഹാ പാപഭാരം നീക്കിയെ- — പാടും
യേശു വരും വിജയാരവത്തോടെ
വാനത്തില്‍ എന്നെ ചേര്‍ത്തുകൊള്ളുമ്പോള്‍
ആനന്ദത്തിന്‍ കണ്ണീര്‍ കണങ്ങള്‍ വീഴ്ത്തി
ആരാധിച്ചീടും പൊന്നുനാഥനെ — പാടും
Translation : Molly John
