O Come and mourn with me awhile
Rev J.B.Dykes A & M 114
1
നമ്മുടെ കര്‍ത്താവാം യേശു
ക്രൂശിക്കപ്പെട്ടിരിക്കുന്നു
വരുവീന്‍ നാമെല്ലാവരും
ഒരുമിച്ചു വിലപിക്കാം
2
രക്ഷകന്നരികെ വന്നു
താന്‍ പെട്ട പാടുകള്‍ കാണ്ക
പാപികളെ അവന് പേര്‍ക്കു
ചൊരിവാന്‍ കണ്ണുനീരില്ലേ
3
യൂദര്‍ ഇതാ നിന്ദിക്കുന്നു
അന്യജാതി ങസിക്കുന്നു
അവനോ എത്ര ക്ഷാന്തനായ്
ക്രൂശിന്മേല് ഹാ തൂങ്ങിടുന്നു
4
ആണികളാല്‍ കോകാലുകള്
കീറി രക്തം പാഞ്ഞിടുന്നു
തൊണ്ടയോ അതി ദാഹത്താല്‍
ഉണങ്ങി വരണ്ടീടുന്നു
5
വാ യേശുവിന് ക്രൂശിന് കീഴെ
വന്നു ചേര്‍ന്നാല്‍ ചൊരിഞ്ഞീടും
തന്റെ രക്തം തുള്ളികളായ്
അപ്പോഴെ നിന് പാപം തീരും
