1
കാല്‍വറി ക്രൂശില്‍ താതാ ഞങ്ങളെ
നീ വാങ്ങിയ സ്നേഹം ഓര്ത്തിടവെ
സ്വര്ഗ്ഗമദ്ധ്യസ്ഥന് ഞങ്ങള്ക്കുള്ളതാല്
നിന് കണ്‍കളില്‍ പരിപൂര്ണ്ണകമാം
തന് സത്യേക മര്‍ത്യ പുണ്യയാഗം
നിന് മുന്‍ പ്രദര്ശിപ്പിക്കുന്നേ ഞങ്ങള്‍
2
തന് അഭിഷിക്ത മുഖം താതാ കാണ്
തന്നിലൂടെ മാത്രം ഞങ്ങളെ കാണ്
പ്രാര്ത്ഥനാമാന്ദ്യം കൃപാ ദുര്‍വ്യയം
വ്യര്ത്ഥവിശ്വാസം ഇവ ഓര്ക്കല്ലെ
ഞങ്ങടെ പാപഫലങ്ങള്‍ മദ്ധ്യേ
തന് കഷ്ടപ്പാടുകള്‍ വെച്ചീടുന്നു
3
പ്രബലസാന്നിദ്ധ്യമിതിനാല് ഞങ്ങള്‍
പ്രിയരെ സമര്‍പ്പിക്കുന്നു നിന് മുന്‍
ചേര്ത്തിടവരെ നിന് സ്നേഹ മാര്‍വ്വില്‍
എത്രയും നല്ലവര്ക്കാത്മ നന്മ
സ്വച്ഛം സൂക്ഷിക്ക ദോഷം തീണ്ടാതെ
സുശ്ഥിരം നില്പ്പാന് വരം നല്കുകെ
4
കൂട്ടിടു ഞങ്ങളെ നിന് പാദത്തില്‍
വീണ്ടും സ്നേഹിക്കുന്ന ക്ഷമാനിധേ
മാധുര്യമാമീ ഭീകരസദ്യ
ശുദ്ധിയില്‍ പാലിക്കണം ഞങ്ങളെ
നന്ദിപ്പിക്ക! നിന് സേവയിലിഹെ
നിന്നെപ്പിരിയാതെന്നും പാലിക്ക
