1
പാപികളെ രക്ഷിച്ചിടുവാന്‍
ഇപ്പാരില്‍ വന്ന ദൈവസുതന്‍
ശ്രീയേശുക്രിസ്തുവില്‍
നീ വിശ്വസിക്കുകില്‍
നിന്‍ പാപം സര്‍വ്വും നീങ്ങിപ്പോകും
2
സ്നേഹിച്ചു പാപീ, നിന്നെ അവന്‍
തന്‍ ജീവനേകി നിന്‍ പേര്‍ക്കഹോ
എണ്ണം ഇല്ലാത്തതാം
ദണ്ഡങ്ങള്‍ ഏറ്റു പിന്‍
തന്‍ പ്രാണന്‍ വിട്ടവന്‍
വന്‍ ക്രൂശിന്മേല്‍
3
അത്യത്ഭുതമാം സ്നേഹം ഇത്
ഓര്‍ത്തങ്ങനുതാപത്തോടിപ്പോള്‍
അന്‍പുള്ള രക്ഷകന്‍
മുമ്പില്‍ നീ വീഴുക
നിന്‍ പാപമോചനം
നല്‍കും അവന്‍
4
ആണിപ്പഴുതുള്ള കൈകളാല്‍
നിന്നെ അവന്‍ വിളിക്കുന്നിതാ
വേഗം വരിക നീ
സ്നേഹത്തിന്‍ മാര്‍വ്വില്‍ താന്‍
നിന്നെ അണയ്ക്കുമെ
എന്നേക്കുമായ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox