“Fear not I am with Thee” J.C.H and V.A.White
1
പേടി വേണ്‍ട ലേശം
കൂടെ ഞാനെന്നും
പാര്‍ക്കുമെന്ന വാക്കെന്‍
ദീപമായെന്നും
കൂരിരുട്ടിന്‍ മദ്ധ്യേ
കൂടെ ശോഭിച്ചെന്‍
പാതകാണിച്ചീടും
തനിയെ വിടപ്പെടാ
പോയ് ഭയമെല്ലാം
പോയ് ഭയമെല്ലാം
താന്‍ കൈവിടാ സന്ദേഹം
ഇല്ലതിനൊട്ടും (2)
2
ശോഭയേറും പൂക്കള്‍
വാടി വീഴുന്നു
സൂര്യകാന്തി കൂടെ
മാഞ്ഞുപോകുമേ
ശാരോന്‍ താരം യേശു
പാര്‍ക്കും അന്തികെ
വാനില്‍ കാന്തിയാം താന്‍
തനിയെ വിട്ടീടുമോ?
പോയ് ഭയമെല്ലാം
3
മാര്‍ഗ്ഗം അന്ധകാരം
ആയിത്തീര്‍ന്നാലും
ആപല്‍ക്കാലമെന്‍റെ
ഭാഗമാകിലും
യേശു നാഥന്‍ എന്നില്‍
ആശ ചേര്‍ക്കുന്നു
മോദം ഏകും വാക്യം
തനിയെ വിടപ്പെടാ
പോയ് ഭയമെല്ലാം
