Precious promis God hath given
N.Niles/P.P/Bliss S.S.543
1
കര്‍ത്തന്‍ തന്ന നല്‍ വാഗ്ദാനം
ആര്‍ത്തനാം സഞ്ചാരിക്കായ്
സ്വര്‍ഗ്ഗയാത്ര നീളെ നിന്നെ
ഞാന്‍ നടത്താം എന്‍ കണ്ണാല്‍
ഞാന്‍ നടത്താം ഞാന്‍ നടത്താം
ഞാന്‍ നടത്താം എന്‍ കണ്ണാല്‍
സ്വര്‍ഗ്ഗയാത്ര നീളെ നിന്നെ
ഞാന്‍ നടത്താം എന്‍ കണ്ണാല്‍
2
പരീക്ഷകളാല്‍ ജിതനായ്
ധൈര്യമറ്റോനായ് തീര്‍ന്നാല്‍
നിന്നില്‍ ധ്വനിക്കെട്ടെന്‍ വിളി
ഞാന്‍ നടത്താം എന്‍ കണ്ണാല്‍
ഞാന്‍ നടത്താം
3
മുന്‍ കഴ്ഞ്ഞ കാലത്തോടെ
നിന്‍ പ്രത്യാശയറ്റീടില്‍
പിന്നെയും കേള്‍ എന്‍ വാഗ്ദാനം
ഞാന്‍ നടത്താം എന്‍ കണ്ണാല്‍
ഞാന്‍ നടത്താം
4
അന്ത്യവായു വന്നു ശിഘ്രം
മൃത്യു നേരമാകുമ്പോള്‍
നിന്‍ വിശ്വസ്തനാഥന്‍ ചൊല്‍ കേള്‍
ഞാന്‍ നടത്താം എന്‍ കണ്ണാല്‍
ഞാന്‍ നടത്താം

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox