എന്നെനിക്കന്‍ ദുഃഖം തീരുമോ പൊന്നു കാന്താ നിന്‍
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍
നിനയ്ക്കില്‍ ഭൂവിലെ സമസ്തം മായയും
ആത്മക്ലേശവുമെന്നു ശലോമോന്‍
നിനച്ച വാസ്തമറിഞ്ഞീ സാധു ഞാന്‍
പരമസീയോനോടിപ്പോകുന്നു
1
കോഴി തന്‍റെ കുഞ്ഞുകോഴിയെ പൊന്നു കാന്തനെ തന്‍
കീഴില്‍ വച്ചു വളര്‍ത്തു മോദമായ്
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു
സമസ്തപോരുമതിനായ്
വഴിക്കു നിന്നാല്‍ വിളിച്ചു കൂവുന്നതിന്‍റെ
ചിറകില്‍സുഖിച്ചു വസിക്കുവാന്‍
2
തനിച്ചു നടപ്പാന്‍ ത്രാണിപോരാത്ത
കുഞ്ഞിനെ താന്‍
വനത്തില്‍ വിടുമോ വാനരം പ്രീയാ
അനച്ചപറ്റി വസിപ്പാന്‍ മാര്‍വ്വുമതിനു
വേണ്‍ട സമസ്ത വഴിയും
തനിക്കു ലഭിച്ച കഴിവുപോലെ
കൊടുത്തു പോറ്റു- ന്നതിന്‍റെ തള്ളയും
3
പറക്കശീലം വരുത്താന്‍ മക്കളെ
കഴുകന്‍ തന്‍ പുര
മറിച്ചു വീണ്‍ടും കനിവു കൊണ്‍ടതില്‍
പറന്നു താഴെ പതിച്ചെന്നോര്‍ത്തു പിടിച്ചു
വീഴാന്‍ തുടങ്ങുന്നേരം
പറന്നു താണിട്ടതിനെ ചിറകില്‍ വഹിച്ചു
വീണ്‍ടും നടത്തും തള്ളയും
4
വരവു നോക്കി കാത്തുനായക തവപൊന്‍
മുഖത്തിലെ
കരണയുള്ള കാന്തി വിലസുവാന്‍
വരുന്നനേരം അറിഞ്ഞുകൂടാത്തതിനു
വാഞ്ഛ മനസ്സില്‍ പൂണ്‍ടു
കുരികില്‍പോലെ ഉണര്‍ന്നുകൂട്ടില്‍
തനിച്ചുകാലം കഴിക്കുന്നെങ്ങളും
( മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ് ഉപദേശി)
