ഹംസധ്വനി -ആദിതാളം
ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവ കൃപ മതിയാം
1
ഗുരുവരനാം നീ കരുതുകില്‍ എന്നെ
പുനരൊരു കുറവും വരികില്ല പരനെ
അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ
പരിമള തൈലം പകരുമെന്‍ ശിരസ്സില്‍
ഇതുവരെ
2
പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍
പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
തിരു ചിറകടിയില്‍ മറച്ചിരുള്‍ തീരും
വരെയെനിക്കരുളും അരുമയോടഭയം
ഇതുവരെ
3
കരുണയിന്‍ കരത്തില്‍ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ്
ഒരു നിമിഷവും നീ പിരിയുകയില്ല
ഇതുവരെ
4
മരണത്തിന്‍ താഴ്വരയതിലും ഞാന്‍
ശരണമറ്റവനായ് പരിതപിക്കാതെ
വരുമെനിക്കരികില്‍ വഴിപതറാതെ
കരം പിടിച്ചെന്നെ നടത്തിടുവോനായ് നീ
ഇതുവരെ
5
തല ചരിച്ചിടുവാന്‍ സ്ഥലമിതിലെങ്ങും
ഉലകതിലില്ല മനുജകുമാരാ
തല ചരിക്കും ഞാന്‍ തവ തിരുമാര്‍വ്വില്‍
നലമൊടു ലയിക്കും തവമുഖ പ്രഭയില്‍
ഇതുവരെ
(M.E.Cherian)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox