I hear thy welcome voice
L.Hartsough ട.ട. 475
1
മുറ്റും വെടിപ്പാക്കാന്‍
എന്നെ ക്ഷണിക്കും നിന്‍
ഇമ്പ സ്വരം ഞാന്‍ കേള്‍ക്കുന്നു
കഴുകെന്നെ നാഥാ
നിങ്കലേക്കു ഞാന്‍ വരുന്നു നാഥാ
കാല്‍വറി പ്രവാഹത്താല്‍ കഴുകെന്നെ ദേവാ
2
അശക്തന്‍ ദോഷി ഞാന്‍, നിന്‍ ശക്തി നല്‍കുക
നിന്‍ രക്തമെന്‍ പാപക്കറ നീക്കി ശുദ്ധി നല്‍കും
നിങ്കലേക്കു
3
വിശ്വാസം, സ്നേഹവും, സന്തോഷം ആശയും
പൂര്‍ണ്ണമാം സമാധാനവും ദാനം ചെയ്ത കര്‍ത്താ
നിങ്കലേക്കു
4
സ്വാതന്ത്ര്യം നല്‍കുക സാക്ഷിപ്പാന്‍ ശക്തി താ
വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്ക സ്നേഹിതാ രക്ഷക
നിങ്കലേക്കു
5
നിത്യം കൃപ നല്‍കി ഉറപ്പിക്കെന്നെ നീ
രക്ഷണ്യ വേല രക്തത്താല്‍ നിവര്‍ത്തിക്ക നാഥാ
നിങ്കലേക്കു
6
വീണ്‍ടെടുപ്പിന്‍ വില പാവന രക്തത്താല്‍
നീതി, കൃപ, ശ്രേഷ്ഠദാനം ഏഴയ്ക്കു നല്‍കുകെ
നിങ്കലേക്കു
