Tune : ‘I love to think of the heav’nly land
1
എന്നേശു തന്‍ വിലതീരാ
സ്നേഹമാര്‍ക്കു വര്‍ണ്ണിക്കാം
തന്നന്തികെ ചേര്‍ന്നങ്ങായതറി
ഞ്ഞോര്‍ക്കു താന്‍ സാദ്ധ്യം
യേശുവിന്‍ സ്നേഹം
ആശ്ചര്യസ്നേഹം
യേശുവിന്‍ സ്നേഹം
ആശ്ചര്യസ്നേഹമേ
2
മാ പാപിയെന്നുടെ ദോഷത്തെ
തീര്‍ത്താമോദം നല്‍കി
പാപാന്ധശക്തിയെ വെന്നിടാ
നുള്ളാത്മാവും നല്‍കി -യേശു-
3
തന്‍ നാമം ചൊല്ലുന്നതെത്രമോദം
എന്നകതാരില്‍
വന്നു അവന്‍ ചിന്ത എങ്കില
പ്പോളുണ്‍ടാമാനന്ദം -യേശു
4
ഇപ്പാരിലധിക ദുഃഖമെന്നില്‍
നേരിടുമ്പോള്‍ ഞാന്‍
തല്പാടേ ചേരുമ്പോള്‍ ഒക്കെ
വേഗം പോയ് മറയുന്നു -യേശു
5
കാണാത്തോനെ കണ്‍ടിട്ടാനന്ദിച്ചി
ടുന്നു ഞാനിപ്പോള്‍
കാണാം മുഖാമുഖമെന്നുറച്ചു
കാത്തിരിക്കുന്നു -യേശു
6
മല്‍ പ്രാണനാഥന്‍റെ ശബ്ദം കാതി
നെത്ര മോഹനം
എപ്പോഴും കര്‍ത്തനോടൊന്നായ്
പാര്‍പ്പാനത്രെ എന്‍മനം -യേശു
7
വിശ്വാസമോടല്‍പനാളിഹെ ഞാന്‍
പാര്‍ത്തനന്തരം
യേശു കൊണ്‍ടുപോകുമെന്നെ
തന്‍ പിതാവിന്‍ വീടതില്‍ -യേശു
