പലരാം നമ്മള്‍
ക്രിസ്തുവില്‍ ഒരേ ശരീരം
ഒന്നായ് വാഴാം
ക്രിസ്തുവില്‍ ഒന്നായ് വാഴാം
നീ എവിടെ നിന്‍ സോദരനെവിടെ
കര്‍ത്താവിന്‍ ശബ്ദംം
പൊരുളറിയുക നാം തിരിച്ചറിയുക നാം
അതാണു ദൈവഹിതം
1
ഭിന്നത വെടിഞ്ഞു ഖിന്നത മറന്നു
ഒന്നായ് അണിചേരാം
ഭൂവതിലേശുവിന്‍ സാക്ഷികളാകാം
അതാണു ദൈവഹിതം
നീ എവിടെ
2
വൈരവും പകയും എല്ലാം മറന്നു
ഒരുമയില്‍ മുന്നേറാം
ആരാധിക്കാം പ്രാര്‍ത്ഥിച്ചീടാം
അതാണു ദൈവഹിതം
നീ എവിടെ
3
ഏക മനസ്സോടൊന്നിച്ചൊന്നായ്
ഐക്യതയില്‍ മരുവാം
ഉള്ളതില്‍ പങ്കു ദാനം ചെയ്തിടാം
അതാണു ദൈവഹിതം
നീ എവിടെ
(Thomas Alexander)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox