MENU
MENU

വരിക സുരാധിപ

വരിക സുരാധിപ പരമ പരാനിന്‍
കരുണാസനം വഴിയായ് സഭയില്‍

ഒരുമനസ്സോടു നിന്‍ തിരുഭവനെ
പരിചൊടടിയര്‍ വരുന്നതുകാണ്‍വരി

1. ഭക്തിയോടടിയര്‍ നിന്‍ തൃപ്പാദത്തില്‍
പ്രാര്‍ത്ഥന ചെയ്തു വരം ലഭിപ്പാന്‍
നിത്യവും നിന്‍ പരിശുദ്ധാത്മാ
ശക്തിതരുന്നരുളാന്‍ ഭജിച്ചീടുമ്പോള്‍ വരി

2. തിരുമനസ്സിനെക്കുറിച്ചൊരു മനസ്സായ്
ഇരുവരോ മൂവരോ വരുന്നീടത്തില്‍
കരുണയോടെ എഴുന്നരുളുമെന്നു
തിരുവാചാ അരുളിയ പരമസുതാ വരി

3. വന്നടിയാരുടെ കന്മഷവും
തിന്മയശേഷവും ദുര്‍മ്മനസും
ഒന്നൊടശേഷവും നീക്കീടേണം
എന്നുംമോക്ഷെ അടിയര്‍ നില്പാന്‍ വരി

4. ദൂതരുടെ സ്തുതിയില്‍ വസിക്കും
നീതിസ്വരൂപനാം യഹോവയ്ക്കും
ഭൂതലരക്ഷക മശിഹായ്ക്കും
പരിശുദ്ധാത്മാവിനും സ്തോത്രം വരി

Donate Now