മാർത്തോമ്മ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിൻ്റെ വിവിധ പ്രോജക്ടുകളുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നടന്നുവരുന്നു. മാസ്ക് നിർമ്മാണം , സാനിറ്റൈസ ർ, സോപ്പ്, ടവ്വൽ, ഭക്ഷ്യ കിറ്റുകളുടെ വിതരണം, ടെലി കൗൺസിലിംഗ് , ‘ ബ്രേക്ക് ദ ചെയിൻ’ ബോധവത്കരണം , കർഷകർക്ക് എസ്.എം.എസ് , പച്ചക്കറിവിത്ത് വിതരണം , കാർഷിക വിളകളുടെ ശേഖരണവും വിതരണവും തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. നോർത്ത് അമേരിക്കൻ ഭദ്രാസന മിഷൻ ബോർഡിൻ്റെ സഹായത്തോടെയുള്ള ലൈറ്റ് ടു ലൈഫ് പ്രോജക്ടിൻ്റെ കീഴിൽ കേരളത്തിലെ വയനാട്, വട്ടവട കൂടാതെ ചെങ്കോട്ട (തമിഴ്നാട്), ക്ഷിപ്ര (മദ്ധ്യപ്രദേശ്), കൽഹാണ്ടി (ഒറീസ), ഗാസിയാബാദ് (ഉത്തർപ്രദേശ് ), അമേരി ( ഛത്തിസ്ഗഡ് ) എന്നിവിടങ്ങളിലും സുരക്ഷാ പ്രോജക്ടിൻ്റെ നേത്യത്വത്തിൽ കൊട്ടാരക്കരയിലും ഐ.സി എ.ആർ – കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേത്യത്വത്തിൽ പത്തനംതിട്ട ജില്ലയിലുമാണ് കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ കാർഡിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്. കാർഡ് ഡയറക്ടർ റവ.എബ്രഹാം പി വർക്കി പരിപാടികൾ വിശദീകരിച്ചു.