പ്രവേശന പരീക്ഷകളില്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കുന്നതിന് മാര്‍ത്തോമ്മാ സഭയുടെ നേതൃത്വത്തിലുള്ള മാര്‍ത്തോമ്മാ സെന്‍റര്‍ ഫോര്‍ എക്സലന്‍സ് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. മെഡിക്കല്‍ (നീറ്റ് ) എഞ്ചിനിയറിംഗ് (ജെ.ഇ.ഇ മെയിന്‍, അഡ്വാന്‍സ്ഡ്, കെ.ഇ.എ.എം) അഗ്രികള്‍ച്ചര്‍, പ്രവേശന പരീക്ഷകള്‍ക്കുള്ള ക്രാഷ് കോഴ്സ് ഉടനെ ആരംഭിക്കുന്നതാണ്. തിരുവല്ലയിലും, കോഴഞ്ചേരിയിലും ക്ലാസുകള്‍ നടത്തുന്നതാണ്.
ഗ്രാമ പ്രദേശങ്ങളിലെ പ്രതിഭകള്‍ക്ക് പരിശീലനം നല്‍കി പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. പ്രത്യേകം തയ്യാറാക്കിയ പഠന സാമഗ്രികള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സ്കോളര്‍ഷിപ്പ്, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം എന്നിവ മറ്റു സവിശേഷതകളാണ്. 2020 ജനുവരിയില്‍ നടത്തുന്ന സിമാറ്റ്, കെ മാറ്റ്, കെ.എ.എസ്. ക്ലാസുകള്‍ തിരുവല്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്. 2020 ജൂലൈയിലേക്കുള്ള നെറ്റ്, സെറ്റ്, (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, കൊമേഴ്സ്) പരീക്ഷകള്‍ക്കുള്ള പരിശീലനവും തിരുവല്ല സെന്‍ററില്‍ നടക്കും. ജെ.ഇ.ഇ മെയിനിനുള്ള പ്രത്യേക ക്ലാസുകള്‍ കോഴഞ്ചേരി സെന്‍ററില്‍ ക്രിസ്മസ് അവധിക്കാലത്തു നടക്കും. വിശദ വിവരങ്ങള്‍ക്ക് ഡയറക്ടറുമായി (ഡോ. എം. ടി. സൈമണ്‍ ഫോണ്‍: 8086707610) ബന്ധപ്പെടുക.
റവ. കെ.ജി.ജോസഫ്,
സഭാ സെക്രട്ടറി.