വൈദികര്‍ക്കുള്ള അപകട ഇന്‍ഷ്വറന്‍സ് പദ്ധതി
സഭയിലെ സജീവ സേവനത്തിലുള്ള വൈദികര്‍ക്കുള്ള അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ നിലവിലെ കാലാവധി 2019 ഡിസംബര്‍ 31 നു അവസാനിക്കുകയാണ്. 2020 ജനുവരി 1 ന് പുതിയ പദ്ധതി ആരംഭിക്കുകയാണ്. നിലവിലെ പദ്ധതിയില്‍ അപകടത്തെത്തുടര്‍ന്നുള്ള മരണത്തിനും (Accidental Death) സ്ഥിര അംഗവൈകല്യത്തിനും (Accidental Permanent Total Disablement) മാത്രമാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിച്ചിരുന്നതെങ്കില്‍ പുതിയ പദ്ധതിയില്‍ ഇവ രണ്ടും കൂടാതെ ശരീരത്തിന്‍റെ ഏതെങ്കിലും അവയവത്തിനുള്ള സ്ഥിര അംഗവൈകല്യത്തിനും (Accidental Permanent Partial Disablement) താത്ക്കാലിക അവശതയ്ക്കും (Accidental Temporary Total Disablement) ആശുപത്രി വാസത്തിനും (Accidental Hospitalization) ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. ലഭിക്കാവുന്ന പരമാവധി തുക പത്തു ലക്ഷം രൂപയാണ്. ഈ പദ്ധതി നിലവിലെ പദ്ധതിയെക്കാള്‍ കൂടുതല്‍ ഫലപ്രദമാണ്. കുറഞ്ഞത് 600 പേര്‍ ചേര്‍ന്നാല്‍ മാത്രമേ നിലവിലുള്ള തുകയ്ക്കു (200 രൂപ) ഈ പദ്ധതി പ്രാവര്‍ത്തികമാകുകയുള്ളു.
2019 ഡിസംബര്‍ 20 നകം 200 രൂപ സഭാ ഓഫീസില്‍ അടച്ച് (ഓണ്‍ലൈനായും തുക അടയ്ക്കാവുന്നതാണ്) സജീവ സേവനത്തിലുള്ള എല്ലാ അച്ചന്മാരും പദ്ധതിയില്‍ പങ്കു ചേരണമെന്ന് താത്പര്യപ്പെടുന്നു.
റവ. കെ.ജി.ജോസഫ്,
സഭാ സെക്രട്ടറി