ദളിത് വിദ്യാഭ്യാസ സഹായ പദ്ധതി

അഭിവന്ദ്യ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക പദ്ധതിയുടെ ഭാഗമായി സ്ഥിര നിക്ഷേപം ചെയ്തിരിക്കുന്ന 50 ലക്ഷം രൂപയുടെ പലിശയും അഭ്യുദയ കാംഷികളില്‍ നിന്നു ലഭിക്കുന്ന സംഭാവനയുമാണ് ഈ പദ്ധതിയുടെ ധനാഗമ മാര്‍ഗ്ഗങ്ങള്‍ . സമര്‍ത്ഥരും സാമ്പത്തിക ശേഷി കുറഞ്ഞവരുമായ ദളിത് മാര്‍ത്തോമ്മാ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് 5-ാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ സഭയുടെ വിവിധ ബോര്‍ഡിംഗ് ഹോമുകളില്‍ ചേര്‍ന്നു പഠിക്കുവാന്‍ ആവശ്യമായ മുഴുവന്‍ സഹായങ്ങളും ഈ പദ്ധതിയിലൂടെ ചെയ്യുന്നു. ഈ അദ്ധ്യയന വര്‍ഷം ആകെ 19 കുട്ടികള്‍ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി. 

 

 

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox