മാര്‍ത്തോമ്മ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്

മാര്‍ത്തോമ്മ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് 1981 ഒക്‌ടോബര്‍ മാസം 27-ാം തീയതി രജിസ്റ്റര്‍ ചെയ്ത് മാര്‍ത്തോമ്മാ സഭാ ആഫീസിനോട് ചേര്‍ന്ന് തിരുവല്ല ആസ്ഥാനമാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വയോജന മന്ദിരങ്ങള്‍ , വിദ്യാഭ്യാസം, സ്വയം തൊഴില്‍ കണ്ടെത്തല്‍ , സാധുജന വൈദ്യ സഹായ പദ്ധതികള്‍ എന്നിവ ട്രസ്റ്റിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
ട്രസ്റ്റിന്റെ വരുമാനം ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പാവപ്പെട്ടവര്‍ക്ക് ജാതിമത ഭേതമെന്യേ വൈദ്യസഹായവും വിദ്യാഭ്യാസ സഹായവും നല്‍കുന്നു. കുട്ടികളുടെയും വൃദ്ധജനങ്ങളുടെ താമസത്തിനായും കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് നടത്തുന്നു. ബുദ്ധിപരമായി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്നു.
സംഭാവനകളും ഗ്രാന്റുകളും ട്രസ്റ്റിനു വേണ്ടി സ്വീകരിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ട്രസ്റ്റിലേക്ക് സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് ഇന്‍കം ടാക്‌സ് ആക്ട് 80G പ്രകാരം ആദായ നികുതിയില്‍ നിന്നും ഇളവ് ലഭിക്കും. മനസ്സും കഴിവും ഉള്ള സഭാംഗങ്ങള്‍ ഈ മഹത്തായ ശുശ്രൂഷയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox