ആദിതാളം
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നി-
ലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തിടുന്നു
1
മാതാപിതാക്കളും വീടും ധനങ്ങളും
വസ്തുസുഖങ്ങളും കര്‍ത്താവത്രേ
പൈതല്‍പ്രായം മുതല്‍ക്കിന്നേവരെയെന്നെ
പോറ്റിപ്പുലര്‍ത്തിയ ദൈവം മതി
എന്‍റെ ദൈവം
2
ആരും സഹായമില്ലെല്ലാവരും പാരില്‍
കസ്സും കാണാതെയും പോകുന്നവര്‍
എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
ഉസ്സെന്നറിഞ്ഞതിലുല്ലാസമേ
എന്‍റെ ദൈവം
3
നല്ലോരു താതന്‍ പിതാവില്ലാത്തോര്‍ക്കവന്‍
പെറ്റമ്മയെക്കവിഞ്ഞാര്‍ദ്രവാനും
വിധവയ്ക്കു നാഥനും സാധുവിന്നപ്പവും
എല്ലാര്‍ക്കുമെല്ലാമെന്‍ കര്‍ത്താവത്രെ
എന്‍റെ ദൈവം
4
കരയുന്ന കാക്കയ്ക്കും വയലിലെ
റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍
കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങ-
ളെല്ലാം സര്‍വ്വേശ്വനെ നോക്കീടുന്നു
എന്‍റെ ദൈവം
5
കോടാകോടി ഗോളമെല്ലാം പടച്ചവ-
നെല്ലാറ്റിനും വേസ്സതെല്ലാം നല്‍കി
സൃഷ്ടികള്‍ക്കൊക്കെയുമാനന്ദ ദായകന്‍
ദുഷ്ടന്മാര്‍ക്കേറ്റവും ഭീതികരന്‍
എന്‍റെ ദൈവം
6
കല്യാണശാലയിലെന്നെ വിളിച്ചെന്‍റെ
സന്താപമൊക്കെയും തീര്‍ത്തിടും നാള്‍
ശീഘ്രം വരുന്നെന്‍റെ കാന്തന്‍ വരുന്നെന്നി-
ലുല്ലാസമായ് ബഹുകാലം വാഴാന്‍
എന്‍റെ ദൈവം
7
ലോകം വെടിഞ്ഞെന്‍റെ സ്വര്‍ഗ്ഗീയനാടിനെ
കാണാന്‍ കൊതിച്ചു ഞാന്‍ പാര്‍ത്തിടുന്നു
അന്യന്‍ പരദേശിയെന്നെന്‍റെ മേലെഴു-
ത്തെന്നാല്‍ സര്‍വ്വസ്വവും എന്‍റേതത്രേ
എന്‍റെ ദൈവം
(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്)