1
ഓ ചിന്തിക്ക മേല്‍ മന്ദിരം
ശോഭിത നദിതീരത്തുള്ളോര്‍
അമര്‍ത്യരാം വിശുദ്ധ സംഘം
വെണ്‍മ വസ്ത്രം ധരിച്ചവര്‍
മേലുള്ള മേലുള്ള
മന്ദിരം ചിന്തിച്ചീടുക
മേലുള്ള മേലുള്ള മേലുള്ള
മന്ദിരം ചിന്തിച്ചീടുക
2
ഓ ചിന്തിക്ക മേല്‍ തോഴരെ
യാത്ര തീര്‍ന്നവര്‍ പോയി മുമ്പേ
ആനന്ദഗീതം പാടിയവര്‍
ആര്‍ത്തിടുന്നു സ്വര്‍ഗ്ഗം ആകവേ
മേലുള്ള മേലുള്ള
തോഴരെ ചിന്തിച്ചീടുക്ഷ (2)
3
എന്‍ രക്ഷകനുണ്‍ടവിടെ
വിശ്രമിക്കുന്നെന്‍ പ്രിയ കൂട്ടം
ഞാനും പോയൊരുമിച്ചവിടെ
വസിച്ചെന്‍ ഖേദം തീരും ശീഘ്രം
മേലുള്ള മേലുള്ള
രക്ഷകനെ നാം ചിന്തിക്ക (2)
4
ഞാന്‍ പോയ് ചേരും വീട്ടില്‍ വേഗം
ഓട്ടത്തിനന്തം കാണുന്നിതാ
എന്‍റെ പ്രേമസഖികള്‍ നൂനം
നോക്കി താന്‍ കാത്തിരിക്കുന്നിതാ
മേലുള്ള മേലുള്ള
വീടതില്‍ ഞാന്‍ പോയ് ചേര്‍ന്നീടും (2)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church