തി. ഏകതാളം
1
ദുഃഖത്തിന്‍റെ പാനപാത്രം കര്‍ത്താവെന്‍റെ കൈയില്‍ തന്നാല്‍
സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യാ പാടീടും ഞാന്‍
2
ദോഷമായിട്ടൊന്നും എന്നോടെന്‍റെ താതന്‍ ചെയ്കയില്ല
എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു
3
കഷ്ടനഷ്ടമേറി വന്നാല്‍ ഭാഗ്യവാനായ് തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോടു കൂട്ടാളിയായ് തീരുന്നു ഞാന്‍
4
ലോക സുഖമെന്തുതരും ആത്മക്ലേശമതിന്‍ ഫലം
സൗഭാഗ്യമുള്ളാത്മജീവന്‍ കഷ്ടതയില്‍ വര്‍ദ്ധിക്കുന്നു
6
ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകള്‍
കൂടാരത്തിനകത്തുണ്‍ട് ഷെക്കിനായും ഉണ്‍ടവിടെ
7
ഭക്തന്മാരാം സഹോദരര്‍ വിളക്കുപോല്‍ കൂടെയുണ്‍ട്
പ്രാര്‍ത്ഥനയിന്‍ ധൂപമുണ്‍ട് മേശമേലെന്‍റ-പ്പമുണ്‍ട്
8
പ്രകാരത്തിലെന്‍റെ മുമ്പില്‍ യേശുവിനെ കാണുന്നു ഞാന്‍
യാഗപീഠമവനത്രേ എന്നുമെന്‍റെ രക്ഷയവന്‍
9
ദിനംതോറും പുതുക്കുന്ന ശക്തിയെന്നില്‍ പകരുവാന്‍
സ്വച്ഛജലം വെച്ചിട്ടുള്ള പിത്തളത്തൊട്ടി-യുമുണ്‍ട്
10
ലോകത്തെ ഞാനോര്‍ക്കുന്നില്ല കഷ്ടനഷ്ട-മോര്‍ക്കുന്നില്ല
എപ്പോഴെന്‍റെ കര്‍ത്താവിനെ ഒന്നു കാണാ-മെന്നേയുള്ളു
ദുഃഖത്തിന്‍റെ…
(മൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്)