ചെഞ്ചുരുട്ടി – ആദിതാളം

ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
2
കാല്‍വറിമലയില്‍ ക്രൂശില്‍ മരിച്ചോരു
രക്ഷകനു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
രക്ഷകനു സ്തോത്രം ഇന്നുമെന്നേക്കും
3
പാപഭാരത്തില്‍ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിന്നു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
4
ആത്മശക്തിയാലെ ഉള്ളം നിറച്ചോരു
ദൈവത്തിന്നു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
5
രോഗശയ്യയിലെന്‍ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
6
ക്ഷാമകാലത്തെന്നെ ക്ഷേമമായി പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നുനെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
7
ദൃഷ്ടി എന്‍റെമേല്‍ വച്ചിഷ്ടമായ് നോക്കുന്ന
ദൈവത്തിന്നു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
8
ഓരോ നാളും എന്‍റെ ഭാരം ചുമക്കുന്ന
ദൈവത്തിന്നു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
9
ശത്രുക്കള്‍ മുമ്പാകെ മേശയൊരുക്കുന്ന
ദൈവത്തിന്നു സ്തേത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
10
വന്‍കൃപയിലെന്നെ ഇന്നെയോളം കാത്ത
ദൈവത്തിന്നു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
11
എല്ലാ രോഗങ്ങള്‍ക്കും നല്ലവൈദ്യനായ
ദൈവത്തിന്നു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
12
കണ്ണുനീര്‍തൂകുമ്പോള്‍ മനസ്സലിയുന്ന
ദൈവത്തിന്നു സ്തോത്രം ഇന്നുമെന്നേക്കും എന്‍റെ
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
(എ.കെ.കുര്യന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church