നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ
ചുറ്റിലും ഇരുള്‍ പരന്നീടുന്ന വേളയില്‍
അന്ധകാരപൂര്‍ണ്ണമായ രാത്രിയാണപപോല്‍
എന്‍ഗൃഹത്തില്‍ നിന്ു ദൂരെയാണു ഞാന്‍
നീ നയിക്കുക – നീ നയിക്കുക-സാദരം വിഭോ
നിന്‍ പ്രകാശ ധാര തൂകി നീ നയിക്കുക
2
ഞാന്‍ കടന്നു പോന്ന യകാലമോര്‍ക്കുമെങ്കിലോ
ഞാന്‍ മതിയെനിക്കു തന്നെ എന്ന ചിന്തയാല്‍
എന്‍റെ മാര്‍ഗ്ഗമേന്‍റെയിഷ്ടമെന്നപോലെയായ്
നിന്‍റെ രക്ഷണീയപാത നേടിടാതെ ഞാന്‍
നീ നയിക്കുക
3
ഭാസുരാഭ ചേര്‍ന്നിടുന്ന പൊന്നുഷസ്സിനായ്
ഭീതി ലേശമേശിടാത്ത നാളെ നോക്കി ഞാന്‍
എന്നില്‍ മാത്രമാശവെച്ചു ഞാന്‍ കടന്നുപോയ്
നിന്‍ മനസ്സിലോര്‍ത്തിടാതെ നീ നയിക്കണേ
നീ നയിക്കുക
4
മുള്‍പ്ടര്‍പ്പീലൂടെയും ജലപ്പരപ്പിലും
നിര്‍ജ്ജനം മഹീതലം കടക്കുവോളവും
ഇത്രനാള്‍ വരെയനുഗ്രഹിച്ച നിന്‍ കരം
ന്ശ്ചയം നയിക്കുമെന്നെയെന്നുമോര്പ്പു ഞാന്‍
നീ നയിക്കുക
5
രാത്രിതന്‍ ഇരുള്‍ നിറഞ്ഞു പൊന്‍ പ്രഭാതമായ്
വാനവര്‍ പൊഴിച്ചിടുന്ന മന്ദഹാസവും
ഏറെയേറെ ഞാന്‍ കൊതിച്ചു കാത്തിരുന്നൊരാ-
നല്ല നാളു സ്വാഗതം ഉതിര്‍ത്തിടുന്നിതാ
നീ നയിക്കുക