നിന്‍ ദാനം ഞാന്‍ അനുഭവിച്ചു
നിന്‍ സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു
യേശുവെ എന്‍ ദൈവമേ
നീയെന്നും മതിയായവന്‍
1
യേശു എനിക്കു ചെയ്ത
നന്മകള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദികൊണ്‍ടെന്‍ മനം പാടീടുമേ
സ്തോത്ര ഗാനത്തിന്‍ പല്ലവികള്‍
യേശുവേ
2
ദൈവമേ നിന്‍റെ സ്നേഹം എത്ര നാള്‍ തള്ളിനീക്കി
അന്നു ഞാന്‍ അന്യനായ് അനാഥനായ്
എന്നാല്‍ ഇന്നോ ഞാന്‍ ധന്യനായ്-യേശുവേ
3
എന്‍ ജീവന്‍ പോയെന്നാലും എനിക്കതില്‍ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവന്‍എന്‍റെ
യേശു ഒരുക്കിയല്ലോ-യേശുവേ
4
നിത്യത ഓര്‍ത്തിടുമ്പോള്‍-എന്‍ ഹൃത്തടം ആനന്ദിക്കും
സ്വര്‍ഗ്ഗീയ സൗഭാഗ്യജീവിതം
വിശ്വാസക്കണ്ണാല്‍ ഞാന്‍ കണ്‍ടിടുന്നു- യേശുവേ