തി.ഏകതാളം
1
മണ്‍മയാം ഈയുലകില്‍ കാണ്മതും മായ
വന്‍ മഹിമ ധനസുഖങ്ങള്‍ സകലവും മായ
2
മന്നില്‍ നമ്മള്‍ ജീവിതമൊ പുല്ലിനെപോലെ
ഇന്നുകണ്‍ടു നാളെ വാടും പൂക്കളെപോലെ മണ്മയ…
3
ധാന്യം ധനം ലാഭം കീര്‍ത്തി ഹാ! നഷ്ടമാകും
മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും മണ്മയ…
4
ഏഴുപത്തോ ഏറെയായാല്‍ എണ്‍മതു മാത്രം
നീളും ആയുസ്സതു നിനച്ചാല്‍ കഷ്ടമാത്രം- മണ്ണയ….
5
ലോക മരുഭൂവില്‍ മര്‍ത്യരാശ്രയം തേടി
ശോകകൊടും വെയിലിലയ്യോ വീഴുന്നുവാടി മണ്മയ…
6
ദൈവമക്കള്‍ നമുക്കു സ്വര്‍ഗ്ഗം ഹാ സ്വന്തദേശം
കേവലമി പാരിടമൊ വെറും പരദേശം മണ്മയ…
(എം.ഈ ചെറിയാന്‍)