ആദിതാളം
യേശുവിന്‍ നാമം മധുരിമ നാമം
ഇണയില്ലാനാമ ഇമ്പനാമം
1
പാപത്തിന്‍ ഭാരവും ശാപവും നീക്കും
പരമ സന്തോഷം ഏകിടും നാമം (2) (യേശു)
2
പരിമള തൈലംപോല്‍ യേശുവിന്‍ നാമം
പാരെങ്ങും വാസനവീശിടും നാമം (2) (യേശു)
3
വാനിലും ഭൂവിലും മേലായ നാമം
വാനവര്‍ വാഴ്ത്തിടും യേശുവിന്‍ നാമം (2) (യേശു)
4
വാഗ്ദത്ത മഖിലവും നല്‍കിടും നാമം
ആശ്രിതര്‍ക്കാലംബ ദായകനാമം (2) (യേശു)
5
മുഴങ്കാലുകള്‍ എല്ലാം മടങ്ങീടും നാമം
ഏവരും ഒരുപോല്‍ വണങ്ങിടും നാമം (2) (യേശു)
6
എത്ര മഹാത്ഭുതം യേശുവിന്‍ നാമം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധ നാമം(2) (യേശു)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church