ആദിതാളം
സ്വര്‍ഗ്ഗഭാഗ്യം എത്രയോഗ്യം ആര്‍ക്കു
വര്‍ണ്ണിക്കാം – അതിന്‍
ഭാഗ്യമോര്‍ക്കുന്തോറുമെനിക്കാശയേറുന്നേ!
1
പാപലോകത്തില്‍ കിടന്നു പാടുപെടുന്ന എനി-
ക്കെപ്പോഴെന്‍റെ മോക്ഷവീട്ടില്‍ ചെന്നുചേര്‍ന്നീടാം
2
മുമ്പേ മുമ്പേ പോയിടുമ്പോള്‍ ഭാഗ്യമുള്ളവര്‍- മന്നി-
ലുള്ള കഷ്ടതകള്‍ നീങ്ങി സ്വസ്ഥരായവര്‍
3
ലോകസംബന്ധഭവനം വിട്ടുപോയെന്നാല്‍- മോക്ഷേ
കൈകളാല്‍ തീര്‍ക്കാത്തവീട്ടില്‍ പാര്‍ത്തിടാമല്ലോ
4
രണ്ടിനാല്‍ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു- ആത്മ-
വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാന്‍
5
ഇങ്ങുപെടും പാടുകള്‍ക്കാശ്വാസം പ്രാപിപ്പാന്‍ – എന്‍റെ
മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാന്‍?
6
പ്രാവിനെപോല്‍ രണ്ടു  ചിറകുണ്ടെ ന്നാകില്‍ ഞാന്‍- ശീഘ്രം
എത്തും പറന്നെന്‍റെ മണവാളന്‍ സന്നിധൗ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox