ഏകതാളം
1
അതിശയമെ യേശുവിന്‍ സ്‌നേഹം
ആനന്ദമെ ആയതിന്‍ ധ്യാനം
ആഴമുയരം നീളം വീതി
ആര്‍ക്കു ഗ്രഹിക്കാം ഈ ഭൂവില്‍ (2)
മമ മണാളാ! നിന്‍ പ്രേമത്താലെ
നിറയുന്നേ എന്നുള്ളമിന്നേരം
2
മറന്നു സ്വര്‍ഗ്ഗ സുഖമഖിലവും നീ
അലഞ്ഞ എന്നെമാര്‍വിലണപ്പാന്‍
മഹത്വമേ നിന്‍ നാമത്തിന്
മഹത്വമേ എന്നും എന്നേക്കും- മമ
3
കാത്തുകൃപയില്‍കാലം മുഴുവന്‍ നീ
കൈവിടാതെന്നെ കണ്‍മണിപോലെ
കലങ്ങിയുള്ളം നീറുന്നേരം
അരികില്‍ വന്നേകി ആശ്വാസം- മമ
4
തളര്‍ന്ന നേരം തിരുഭുജമതിനാല്‍
താങ്ങിയെടുത്തു താതനോടിരുത്താന്‍
തരുന്നേനാഥാ! സമസ്തവും ഞാന്‍
മഹത്വസേവയ്ക്കായ് മല്‍ പ്രിയ- മമ
5
മറന്നാലും ഒരമ്മ തന്‍ കുഞ്ഞിനെ
മറക്കയില്ലൊരുനാളും നീയെന്നെ
വഹിച്ചല്ലോ നിന്‍ ഉള്ളം കയ്യില്‍
വാക്കുമാറാത്ത മഹേശാ- മമ
(കെ. എം.ജോണ്‍, ചണ്ണപ്പേട്ട)