ആഹരി-ആദിതാളം
1
അത്ഭുതനേ! യേശുനാഥാ! അത്യുന്നതദൈവസുതാ!
സ്വാമീ! ഭവാന്‍
അടിമയെപ്പോല്‍ പുല്‍ക്കൂട്ടില്‍അവതരിച്ചതതിശയമേ
നാഥാ
2
ആര്‍ക്കും അടുപ്പാന്‍ അരുതാംആനന്ദമോക്ഷമഹിമ
എല്ലാം-ഭവാന്‍
ആകവെ വിട്ടിങ്ങുവന്നുയാചകനെപ്പോലുദിച്ചോ? നാഥാ!
3
ഉന്നതാ! മഹേശ്വരനേ
ഉള്‍ക്കരുണഏറിയതാലല്ലോ-ഭവാന്‍
ഉള്ള പ്രഭാവം വെടിഞ്ഞുപുല്ലിലുറങ്ങാന്‍ തുനിഞ്ഞു
നാഥാ!
4
എണ്ണമെന്യേദൂതസംഘം എന്നും
നിന്നെകീര്‍ത്തിച്ചല്ലോ-സ്വാമീ! ഭവാന്‍
എങ്ങും വ്യാപി ആയിരിക്കെഎന്നേപ്പോല്‍ജഡം ധരിച്ചോ
നാഥാ!
5
ഓടിവന്നോ! എന്‍നിമിത്തംഓര്‍ത്തലിഞ്ഞോരെന്മനമെന്‍
സ്വാമി! ഭവാന്‍
ഒരു അടിമപോല്‍ നിലത്തില്‍ഓമനയില്ലാതെ
പള്ളികൊണ്‍ടോ
[മോശവത്സലം]
