ശങ്കരാഭരണം-ഏകതാളം

അനുഗ്രഹത്തിന്നധിപതിയെ
അനന്തകൃപ പെരും നദിയെ!
അനുദിനം നിന്‍ പദംഗതിയെ
അടിയാനു നിന്‍ കൃപമതിയേ
2
വന്‍വിനകള്‍ വന്നീടുകില്‍
വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീയെന്നഭയം
വന്നീടുമോ പിന്നെഭയം
3
തന്നുയിരെ പാപികള്‍ക്കായി
തന്നവനാം നീയിനിയും
തള്ളീടുമോ ഏഴയെന്നെ
തീരുമോ നിന്‍സ്നേഹമെന്നില്‍
4
തിരുക്കരങ്ങള്‍ തരുന്നനല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍
സ്നേഹത്തില്‍ പ്രകാശനങ്ങള്‍
5
പാരിടമാം പാഴ്മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍തണലില്‍
മരണദിനം വരുമളവില്‍
മറഞ്ഞീടും നിന്‍ മാര്‍വ്വിടത്തില്‍

(എം.ഈ.ചെറിയാന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox