“All to Jesus I surrender” Judspn W.Van de Venter/
Winfield Scott Weeden
1
1
അര്‍പ്പിക്കുന്നേ എന്‍ രക്ഷകാ നിന്നില്‍ മാത്രം ശരണം
ദിനം തോറും സ്നേഹിച്ചിടാന്‍ നിത്യം ആശ്രയം വെച്ചു
സമര്‍പ്പിക്കുന്നേ സമര്‍പ്പിക്കുന്നേ
രക്ഷിതാവാം നാഥാ നിന്നില്‍ ഞാന്‍ സമസ്തവും
2
അര്‍പ്പിക്കുന്നേ എന്‍ രക്ഷകാ സ്വീകരിക്കു എന്നെ നീ
ലോകസുഖം കൈവെടിഞ്ഞു വണങ്ങുന്നു നിന് പാദെ
സമര്‍പ്പിക്കുന്നേ
3
അര്‍പ്പിക്കുന്നേ എന്‍ രക്ഷകാ നിന്റേതു മാത്രം ആവാന്‍
ശുദ്ധാവിയാലെ നിറയ്ക്കാ നീ എന്നും എന്‍ വല്ലഭനായി
സമര്‍പ്പിക്കുന്നേ
4
അര്‍പ്പിക്കുന്നേ എന്‍ രക്ഷകാ എന്നെത്തന്നെ നിന്
കയ്യില്‍
സ്നേഹവലയത്തില്‍ എന്നെ ചുറ്റി കാത്തിടേണമേ
സമര്‍പ്പിക്കുന്നേ
5
അര്‍പ്പിക്കുന്നേ എന്നെ നാഥാ സല്പ്രകാശ ധാരയാല്‍
പൂര്‍ണ്ണ രക്ഷാസന്തോഷത്തിന് മഹത്വം നിനക്കെന്നും
സമര്‍പ്പിക്കുന്നേ
(Translation: Dasan Philip)
