‘While shepherds watched’
C.M
Nahum Tate S.S 3
1
ആട്ടിടയര്‍ രാത്രികാലേ
കൂട്ടമായ് പാര്‍ക്കവേ
ദൈവദൂതര്‍ വന്നിറങ്ങി
ദിവ്യശോഭയോടെ
2
വേണ്‍ടാ ഭയം നിങ്ങള്‍ക്കിപ്പോള്‍
ലോകത്തിന്നൊരുപോല്‍
സന്തോഷം പ്രീതി ചേര്‍ന്നിടും
വാര്‍ത്ത ചൊല്‍വേനിന്നു.
3
ഇന്നീ ഭൂമൗ നിങ്ങള്‍ക്കായി
ക്രിസ്തുവാം രക്ഷിതാ
ബേത്ലഹേമില്‍ ജാതനായി
ചിഹ്നമതിന്നിതാ
4
തത്രകാണും സ്വര്‍ഗശിശു
ഹീനമാം ഗോശാലേ
ജീര്‍ണ്ണ വസ്ത്രം മൂടികാണ്‍മു
സാധുവാം പൈതലേ
5
ഏവം ദൂതര്‍ ചൊല്ലും നേരം
ഹാ വന്‍ദൂതസംഘം
വന്നുകൂടി ഭൂരിശോഭ
എങ്ങുമേ നിറഞ്ഞു
6
ഉരചെയ്താര്‍ ഉന്നതത്തിന്‍
ദൈവത്തിനു പാരം
മഹത്വമത്യധികമായ്
ഭൂമിയില്‍ ശാന്തിയും
