തി. ത്രിപുടതാളം
(ഞങ്ങള്‍ക്കുള്ള കര്‍ത്താവെ ഞാനിഹ…… എന്ന രീതി)
1. ആത്മാവേ! ഉണരുക നേരം – പുലരുന്നതിനകമേ നിന്റെ
ദൈവിക കര്‍മ്മ നിയമങ്ങള്‍- ചെയ് വതിനുഴറീടുക വേഗം
2. അര്‍ക്കനുദിച്ചു വരുന്നല്ലോ പാര്‍ക്കരുതേ പരമാത്മാവിന്‍
പക്കലണപ്പാന്‍ പൂജകളെ വെക്കമൊരുക്കുക പുലര്‍കാലേ
3. കാലം പോയി വൃഥാഗതമാം കാലം തവവീീടുകനീ
കാലം ഇനി ശേഷിച്ചതിെന പാലിച്ചീടുക ഫലമോടെ,
4.കാലവിളംനമരുതേനല്‍ കാലമിതെ കളയരുതേ നിന്‍
നാളവസാനിച്ചെന്നോര്‍ത്തീ നാളില്‍ ജീവിച്ചീടുക നീ
5 വലിയൊരുനാളു വരുന്നല്ലോ മലകളുമന്നു വിറയ്ക്കുമ്പോള്‍
ബലമൊടുനീയുംനില്പതിന്നായ് ബലമുടയോെനസ്തുതിചെയ്ക
6 പരമപദത്തെ സ്േനഹിക്ക പരഗതിവരുവാന്‍ മോഹിക്ക
പരസ്േനഹത്തെ പാലിക്ക പരമാര്‍ത്ഥം സംസാരിക്ക
7മനസ്സുതെളിഞ്ഞു പ്രകാശിക്ക മഹിമാത്മാവിന്‍ കണ്ണുകള്‍ നിന്‍
മനമതിലുള്ള രഹസ്യങ്ങള്‍ മറവുകള്‍ മാറ്റിക്കാക്കുന്നു.
8ഉണരുക മനമേ ഉണരുക പോയ്ച്ചേരുക മാലാഖമാരോ-
ടുയരങ്ങളിലത്യുന്നതനങ്ങുച്ചൈസ്തുതി പാഠം ചെയ്ക
9സൈന്യങ്ങളുടെ നാഥാ! നീ ശുദ്ധന്‍, ശുദ്ധന്‍, പരിശുദ്ധന്‍,
എന്നനവരതം പാടുന്ന വൃന്ദന്ദമോടൊത്തു വണങ്ങവനെ
10നിദ്രയതാമെന്‍ കണ്‍കളുടെ മുദ്രയെ നീക്കുവതിന്നായി
ആര്‍ദ്രത വളരെ കാട്ടിയനിന്‍ കാല്‍തളിരില്‍ പണിചെയ്യുന്നേന്‍,
11നിദ്രയിലീ ഞാന്‍ വീണപ്പോള്‍ ശത്രുവില്‍ നിന്നുടല്‍കാത്തെന്നെ
ഭദ്രമായിപ്പാലിച്ചൊരു നിന്‍ കാല്‍തളിരില്‍ പണി ചെയ്യുന്നേന്‍
12ഇരുള്‍നിരതന്നുടെ മറമുഴുവന്‍ വിരവൊടു രഹസിവലിച്ചുടനെ,
ഇരു ലോകത്തില്‍ വെളിവുതരും കരമതിനെ സ്തുതിചെയ്യുന്നേന്‍,
13 ഗര്‍ഭഗൃഹത്തിലടഞ്ഞതില്‍ ഞാന്‍ അര്‍ഭകനായി വളര്‍ന്നപ്പോള്‍
അത്ഭുതമായ് പരിപാലിച്ച സല്‍പരനെ സ്തുതിചെയ്യുന്നേ,
14ദൈവപിതാവേ നിനക്കും നിന്‍ ഏകസുതന്‍ മശിഹായിക്കും,
അതുപോലെ റൂഹായിക്കും സ്തുതിയുാകണമെന്നേക്കും.

(ചേക്കോട്ടാശാന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox