മലയാമി-മിശ്രചാപ്പ്
ആത്മാവേ! – വന്നീടുക….
വിശുദ്ധാത്മാവേ! വന്നീടുക…
ചരണങ്ങള്‍
1
അത്മാവേ! – വേഗം വന്നെ-ന്നതി
പാപങ്ങ-ളാകെ നീയോര്പ്പിക്കുക – ഞാന്‍
ആയവയോര്‍ത്തു അലറിക്കരവതി-
ന്നായി തുണച്ചീടുക
2
കേഫാവിന്‍ കണ്ണുനീരെപ്പോളൊഴുകുമെന്
കണ്ണില്‍ നിന്നും ദൈവമേ! – നിന്
തൃപ്പാദത്തിങ്കല്‍ വീണി – പ്പോളപേക്ഷിക്കു-
ന്നിപ്പാപിയെ വീടൊല്ലാ- ആത്മാ
3
കല്ലാം മനസ്സിനെ തല്ലിത്തകര്‍ക്ക നീ
ചൊല്ലാലെ വേഗ -മയ്യോ ദിനം
വെള്ളക്കുഴിയാക്കിക്കൊള്ളുക
എന്നിരു-
കണ്ണുകളെ വേഗം നീ- ആത്മാ
4
യേശു കുരുശില്‍ മരിച്ച സ്വരൂപമെന്‍
മാനസം തന്നില്‍ ദിനം-പ്ര-
കാശിപ്പതിനു തുണയ്ക്കുക ദൈവമേ!
ലേശവും താമസിയാ- ആത്മാ
5
നിന്നെ എത്ര തവണ – ദുഃഖിപ്പിച്ചിരി-
ക്കുന്നു മഹാ പാപി ഞാന്‍ – നിന്റെ
പൊന്നാ മുപദേശം തള്ളിക്കളഞ്ഞു
ഞാന്‍
തന്നിഷ്ടനായ് – നടന്നേന്- ആത്മാ
6
നിഗളം ദുര്‍മോഹം അവിശ്വാസം
വഞ്ചന
പകയെന്നിവയൊഴിച്ചു – എന്‍
അകമെ വിശ്വാസം പ്രത്യാശ
സ്നേഹങ്ങളെ
വേഗം തന്നിടുക നീ- ആത്മാ
7
അപ്പോസ്തോല-രിലിറ-ങ്ങിയ വണ്ണ-
മിപ്പോളാകാശം പിളര്‍ന്നു – നീ
ഇപ്പാപിമേ – ലിറങ്ങി ഹൃദയം
തന്നില്‍
എപ്പോഴും വാണിടുക- ആത്മാ
8
ജീവ ജല-മേ! കനിഞ്ഞന്‍പോടെന്നില്‍ നീ
മേവാതിരിക്കുമെങ്കില് – നിത്യ
ചാവിന്നിരയായിടും – മഹാ പാപി
ഞാന്‍ ദൈവമേ! കൈവിടൊല്ല- ആത്മാ
9
ചൊല്ലിക്കൂടാത്ത ഞര-ക്കങ്ങളോടതി
വല്ലഭന് മുന്‍പിലയ്യോ- ഈ
ചെള്ളാ മെനിക്കായപേക്ഷിപ്പതിന്നു നീ
തെല്ലും താമസിക്കൊലാ- ആത്മാ
(യൂസ്തൂസ് യൗസേഫ്)
