[Jesus shall reign
Issac Watts L.M. S.S.1084]
1
ആദിത്യന്‍ ഉദിച്ചീടുന്ന
ദേശങ്ങളിലെല്ലാം യേശു
അന്തമില്ലാത്തൊരു രാജ്യം
സ്ഥാപിച്ചു വാഴും എന്നേക്കും
2
നാനാ ദേശക്കാരെല്ലാരും
തന്‍ സ്നേഹത്തിന്‍ സ്തുതിപാടും
പൈതങ്ങള്‍ കൂടെ ഘോഷിക്കും
വിശേഷമാം തന്‍ നാമത്തെ
3
യാചനകള്‍ സ്തോത്രമെല്ലാം
തന്‍ നാമത്തില്‍ ഉയര്‍ന്നീടും
നാനാ ജനം വണങ്ങീടും
രാജാധി രാജന്‍ കര്‍ത്തനെ
4
വേദനക്ലേശം പാപവും
പോകും അശേഷം എന്നേക്കും
സ്വാതന്ത്യ്രം ഭാഗ്യം പൂര്‍ണ്ണത
എല്ലാവര്‍ക്കും ലഭിച്ചീടും
5
ലോകര്‍ വരട്ടെ തന്‍ മുന്‍പില്‍
ഠഛഇ
സുവിശേഷവേല സ്തുതി സ്തോത്രത്തോടുകൂടെ
മേല്‍ ലോക സൈന്യം പാടട്ടെ
ഭൂമി ചൊല്ലീടട്ടെ ‘ആമേന്‍’
