[‘The voice that breathed o’ er Eden’
J. Kebel 7.6.7.6. Tune S.S. 284]
1
ആദ്യ വിവാഹ നാളില്‍
ഏദനില്‍ ധ്വനിച്ച
ആ മംഗല്യാശീര്‍വ്വാദം
ഇന്നും കേള്‍ക്കുന്നിതാ!
2
ക്രൈസ്തവ ദമ്പതിമാര്‍
തമ്മില്‍ ചേരും നേരും
വിശുദ്ധനാം ത്രിയേകന്‍
തന്‍കൃപ ചൊരിയും
3
സന്താന സൗഭാഗ്യവും
സ്നേഹം വിശ്വാസവും
ലോകശക്തിക്കസാദ്ധ്യം
നീക്കാനൈക്യ ബന്ധം
4
പിതാവേ! നിന്‍സാന്നിദ്ധ്യം
വേണമീ സന്ദര്‍ഭേ
ആദാമിന്‍ ഹവ്വാ പോലെ
ഈ കാന്തയാകട്ടെ
5
രക്ഷകാ! എഴുന്നള്ളി
യോജിപ്പിക്കിവരെ
ഠഛഇ
വിവാഹം ദീര്‍ഘകാലം സന്തോഷം
ചേര്‍ന്നു വസിച്ചീടാന്‍
6
വിശുദ്ധാത്മാവേ! വന്നു
ആശീര്‍വദിക്ക നീ
സ്വര്‍ഗ്ഗ മണവാളനു
മണവാട്ടിയെപോല്‍
7
ഇവര്‍ തങ്ങള്‍ കിരീടം
വെച്ചങ്ങു നിന്‍ പാദേ
ക്രിസ്തന്‍ മണവാട്ടിയായ്
സൗഭാഗ്യം ചേരട്ടെ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox