തി-ഏകതാളം

1.
ആരു സഹായിക്കും? ലോകം തുണയ്ക്കുമോ?
ജീവന്‍ പോയിടുമ്പോള്‍ ആശ്രയം ആരുള്ളൂ?
2.
സ്നേഹിതന്മാര്‍ വന്നാല്‍ ചേര്‍ന്നരികില്‍ നില്‍ക്കും
ക്ലേശമോടെല്ലാരും കണ്ണുനീര്‍ തൂകിടും
3.
ജീവന്‍റെ നായകന്‍ ദേഹിയേ ചോദിച്ചാല്‍
ഇല്ലില്ലെന്നോതുവാന്‍ ഭൂതലേ ആരുള്ളൂ?
4
ഭാര്യ, മക്കള്‍ ബന്ധുമിത്രരുമന്ത്യത്തില്‍
ഖേദം പെരുകീട്ടു മാര്‍വ്വീലടിക്കുന്നു.
5
ഏവനും താന്‍ചെയ്ത കര്‍മ്മങ്ങള്‍ക്കൊത്തപോല്‍
ശീഘ്രമായ് പ്രാപിപ്പാന്‍ ലോകം വിട്ടീടുന്നു.
6.
കണ്‍കളടയുമ്പോള്‍ കേള്‍വി കുറയുമ്പോള്‍
എന്‍ മണാളാ! നിന്‍ ക്രൂശിനെ കാണിക്ക
7.
ദൈവമേ! നിന്‍ മിന്നില്‍ ഞാന്‍ വരും നേരത്തില്‍
നിന്മുഖവാത്സല്യം നീയെനിക്കേകണേ!
8.
യേശുമണവാളാ! സകലവും മോചിച്ചു
നിന്നരികില്‍ നില്പാന്‍ യോഗ്യനാക്കേണമേ!
9.
പൊന്നു കര്‍ത്താവേ! നിന്‍ തങ്ക രുധിരത്താല്‍
ജീവിതവസ്ത്രത്തിന്‍ വെണ്മയെ നല്‍കണേ!
10
യോര്‍ദ്ദാന്‍റെ തീരത്തു ഞാന്‍ വരും നേരത്ത്
കാല്‍കളെ വേഗം നീ അക്കരെ ആക്കണെ!

(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox