തോടി-ആദിതാളം
പല്ലവി
ആശിഷം നല്കേണമേ -മശിഹായെ
ആശിഷം നല്കേണമേ
ചരണങ്ങള്‍
1.
ഈശനേ നീയെന്ന്യേ
ആശ്രയമാരുള്ളു
ആശ്രിത വത്സലനേ
അനുഗ്രഹമാരിയയക്കണമേ -ആശി
2.
ആഗ്രഹിക്കുന്നവ-
ര്‍ക്കായി നിന്നെത്തന്നേ
ശീഘ്രം നീ നല്കീടുമേ
സന്ദേഹമില്ലോര്‍ത്തിതാ കെഞ്ചിടുന്നേന്‍ ആശി
3.
ആശ്രയംനീതന്നേദാസരാം ഞങ്ങള്‍ക്കു
വിശ്രുത വന്ദിതനേ നിന്നെത്തന്നെ
ശീഘ്രം നീ നല്കേമേ ആശി
4.
കാശിനുപോലുമി-
ദാസര്‍ക്കില്ലേ വില മാശില്ലാ വല്ലഭനേ
നിന്‍ നാമത്തില്‍ ദാസരെ കേള്‍ക്കേണമേ -ആശി
5.
രാജകുമാരനേ പൂജിതപൂര്‍ണ്ണനേ
സര്‍വ്വജനേശ്വരനേ-
യനാരതാം കാത്തരുളും പരനേ -ആശി
6.
തേജസ്സിനാല്‍ നിന്‍റെ ദാസരെയാകെ നീ
ആശ്ചര്യമായ് നിറയ്ക്ക
നിന്‍നാമത്തെ വാഴ്ത്തിപുകഴ്ത്തിടുവാന്‍ -ആശി
(റ്റി.ജെ.വര്‍ക്കി)
