ഏകതാളം
പല്ലവി
ആശ്രിത വത്സലനേശുമഹേശനേ!
ശാശ്വതമെ തിരുനാമം-
ചരണങ്ങള്‍
1
നിന് മുഖകാന്തി എന്നില്‍ നീ ചിന്തി
കന്മഷമാകെയകറ്റിയെന്നായകാ!
നന്മ വളര്‍ത്തണമെന്നും -ആശ്രി
2
പാവന ഹൃദയം ഏകുക സദയം
കേവലം ലോക സുഖങ്ങള്‍ വെടിഞ്ഞു ഞാന്‍
താവക തൃപ്പാദം ചേരാന്‍-ആശ്രി
3
അപകടം നിറയുമീ ജീവിതമരുവില്‍
ആകുലമില്ലനിന് നന്മയെഴുമരികില്
അഗതികള്‍ക്കാശ്രയം തരികില്‍-ആശ്രി
4
ക്ഷണികമാണുലകില് മഹമകളറികില്
അനുദിനം നിന്പദതാരിണതിരയുകില്
അനന്ത സന്തോഷമുണ്ടൊടുവില്‍-ആശ്രി
5
വരുന്നു ഞാന്‍ തനിയെ എനിക്കു നീ മതിയെ
കരുണയിന്‍ കാതലേ! വെടിയരുതഗതിയേ
തിരുകൃപ തരണമെന്പതിയെ!–ആശ്രി
ഠഛഇ
ആശ്വാസം (എം.ഈ.ചെറിയാന്)
